August 13, 2026

സംസ്ഥാന ജീവനക്കാർ ജനുവരി 8 ന് പണിമുടക്കും: കേരള എൻ.ജി ഒ അസോസിയേഷൻ

0
IMG-20200106-WA0155.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള എൻ.ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ ജനുവരി 8 -ന് പണിമുടക്കും.
കരാർ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന നിർത്തലാക്കുക, എൻ.പി എസ്സുകാർക്ക് ഡി.സി.ആർ.ജി, 14 ശതമാനം സർക്കാർ വിഹിതം, മിനിമം ആന്വിറ്റി എന്നിവ ഉറപ്പാക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്ക് പ്രചരണാർത്ഥം മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. 
എൻ.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ, ജില്ലാ ട്രഷറർ കെ.ടി ഷാജി, വി മനോജ്, ആർ.പി നളിനി, സി.ജി ഷിബു, പി.എച്ച്.അഷറഫ്ഖാൻ, എം എ ബൈജു, ടി.പരമേശ്വരൻ, സിനീഷ് ജോസഫ്, അൻവർ സാദത്ത്, അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *