April 20, 2024

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 12-ാം വയനാട് ജില്ലാ സമ്മേളനം വ്യാഴാഴ്ച്ച

0
Img 20200106 Wa0169.jpg
ദൃശ്യമാധ്യമ- വാര്‍ത്താവിനിമയ രംഗങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ സമ്മേളനം വ്യാഴാഴ്ച്ച (9.1.2020) കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും
കേബിൾ ടീവി രംഗത്ത് സമാന്തരങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി 24 വര്‍ഷം പൂര്‍ത്തിയാക്കിയ സി.ഒ.ഏ ജില്ലാ സമ്മേളനത്തിന്റെ പ്രധാനപ്പെട്ട അജണ്ട അടുത്ത ജനറേഷന്‍ ടെലിവിഷന്‍ ഓപ്പറേഷന്‍ എന്താണ്, എങ്ങനെയാണ് എന്നതാണ്. സിഗ്നല്‍ വിതരണം ടെലിവിഷനില്‍ നിന്ന് അതിവേഗം ബ്രോഡ്ബാന്റിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാലം കൂടിയാണ് സി.ഒ.ഏയ്ക്ക് ഇത്.
സംസ്ഥാനത്ത് ബ്രോഡ് ബാന്റ് വിതരണത്തില്‍ സി.ഒ.ഏ.സംരംഭമായ കേരളാവിഷന്‍ മുന്‍നിരയിലാണ്. പൂജ്യത്തില്‍ നിന്ന് തുടങ്ങി 2 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2-ാം സ്ഥാനത്തെത്താന്‍ സി.ഒ.ഏ.യുടെ ബ്രോഡ്ബാന്റ് സംവിധാനത്തിന് കഴിഞ്ഞത് സംഘടനയുടെ കൂട്ടായ പരിശ്രമത്തിന് ലഭിച്ച ജനകീയ സ്വീകാര്യത കൊണ്ടാണ്.  ഈ രംഗത്ത് ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തുകയെന്നതാണ് സി.ഒ.ഏ.യുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത ഒരുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പുതിയ ബ്രോഡ് ബാന്റ് ഉപഭോക്താക്കളെ വരിക്കാരാക്കാനുള്ള ബൃഹത്തായ പദ്ധതി ആവിഷ്‌കരിച്ച് കഴിഞ്ഞു.
      അടുത്ത മാസം ആദ്യം കോട്ടയത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സി.ഒ.ഏ വയനാട് ജില്ലാ സമ്മേളനവും ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഇതിനുള്ള പദ്ധതികളുടെ രൂപീകരണം, പ്രവര്‍ത്തനങ്ങളുടെ അവലോകനം എന്നിവ ഈ സമ്മേളനത്തില്‍ നടക്കും. ട്രായ് റെഗുലേഷനുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചുതന്നെ ദക്ഷിണേന്ത്യയിലും രാജ്യത്താകെമാനവും പ്രധാന വിവരവിനിമയ ശൃംഗലയായി മാറാനും അസ്തിത്വം ഉറപ്പിക്കാനും കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. ഓപ്പറേറ്റര്‍ തലത്തില്‍ ഒറ്റക്കൊറ്റക്ക് പ്രവര്‍ത്തിച്ചിരുന്ന കേബിള്‍ ടി വി പ്രവര്‍ത്തകരെ സംസ്ഥാനത്ത് ഒറ്റ ഹെഡ്എന്‍ഡിന്‍ കീഴില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞത് പിന്നിട്ട നാളുകളിലെ സി.ഒ.ഏ.യുടെ ചരിത്രനേട്ടമാണ്.
സമ്മേളനം കൽപ്പറ്റ എംഎൽഎ സി കെ ശശിന്ദ്രൻ ഉദ്ഘാഘാടനം ചെയ്യും സി ഒ എ ജില്ലാ പ്രരസിഡന്റ് അബ്ദുൾ അസിസ് അധ്യക്ഷത വഹിക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുഖ്യപ്രഭാഷണം നടത്തും.
കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ 
സനിത ജഗദീഷ് ആശംസ അറിയിക്കും തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം
സി ഒ ഏ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സി ഒ എ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് 
 ജില്ലാ സെക്രട്ടറി പി എം ഏലിയാസ്
സ്വാഗത സംഘം കൺവീനർ അഷറഫ് പൂക്കയിൽ ട്രഷറർ ബിജു ജോസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *