April 20, 2024

നേതാക്കള്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം: കോണ്‍ഗ്രസ്

0
03.jpg
കല്‍പ്പറ്റ: തലപ്പുഴ പോലീസ് സ്റ്റേഷനില്‍ ചില പ്രാദേശിക വിഷയങ്ങള്‍ സംസാരിക്കുവാന്‍ എത്തിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.ജി ബിജുവിനെയും, മണ്ഡലം പ്രസിഡന്‍റിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും, തലപ്പുഴ എസ്.ഐ പി.ജെ. ജിമ്മിയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഡി.സി.സി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഐ.പി.സി 322, 353, 323, 506 ഞ/ം 34 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയാണ് ഉണ്ടായത്. യാതൊരു തെറ്റും ചെയ്യാതെ എസ് ഐയുടെ ധിക്കാരപരമായ നടപടിയാണ് ഉണ്ടായത്. പരാതിക്കാരനായ എസ് എച്ച് ഒ തന്നെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നത് കള്ളക്കേസിന്‍റെ ഉത്തമ ഉദാഹരണമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനായ തലപ്പുഴയില്‍ ആര്‍ക്കും അതിക്രമിച്ച് കയറാനാകില്ല. രണ്ട് പൊതുപ്രവര്‍ത്തകര്‍ 30 ഓളം പോലീസുകാരും, മാവോയിസ്റ്റ് വിരുദ്ധ സ്റ്റേഷനിലെ അംഗങ്ങളും നോക്കി നില്‍ക്കെ എസ്.ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ട് അവരെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടു എന്ന് പറയുമ്പോള്‍ തന്നെ ഇതിലെ കള്ളത്തരം വ്യക്തമാണ്. ഈ ഓഫീസറെ കുറിച്ച് നിരവധി പരാതികളാണുള്ളത്. 2019 മെയ് 14 ന് മനോജ് ജോസഫ് എന്നയാളെ അകാരണമായി മര്‍ദ്ദിക്കുകയും, അദ്ദേഹത്തിന്‍റെ കണ്ണിന്‍റെ കാഴ്ച ഏതാണ്ട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ പരാതിയില്‍ കേസെടുക്കാത്തതിനാല്‍ അദ്ദേഹം മാനന്തവാടി മുന്‍സിപ്പല്‍ കോടതിയില്‍ സി എം പി 1243/19 നമ്പര്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുകയാണ്. ആളുകളെ മര്‍ദ്ദിക്കുകയും, ചീത്ത വിളിക്കുകയുമാണ് ഇയാളുടെ പ്രധാന വിനോദം. മാനന്തവാടി എ എസ് പി ഇയാള്‍ക്കെതിരെ വിവിധ പരാതികളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കണമെന്നും ഡി.സി.സി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വയനാട് എസി.പിക്ക് പരാതി കൊടുക്കുന്നതിനും, കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്ക് ഡി.സി.സി നേതൃത്വ കൊടുക്കും. ഡി.സി.സി ജനറല്‍ ബോഡി യോഗം മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.സി റോസക്കുട്ടി ടീച്ചര്‍, പി.വി ബാലചന്ദ്രന്‍, കെ. എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, കെ.വി പോക്കര്‍ ഹാജി, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം വിജയന്‍, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, എന്‍.സി കൃഷ്ണകുമാര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, ആര്‍.പി ശിവദാസ്, എക്കണ്ടണ്‍ി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, കെ.ഇ വിനയന്‍, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സിസ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *