April 19, 2024

അമ്പലവയൽ ഇനി മികവിന്റെ കേന്ദ്രം: വയനാട്ടിൽ 40 കോടിയുടെ കാർഷിക പദ്ധതികൾ

0
Img 20200110 Wa0185.jpg
അമ്പലവയൽ ഇനി മികവിന്റെ കേന്ദ്രം:

വയനാട്ടിൽ 40 കോടിയുടെ കാർഷിക പദ്ധതികൾ


സി.വി.ഷിബു.


കൽപ്പറ്റ: നെതർലൻഡ്‌  സർക്കാരിന്റെ സഹായത്തോടെ പുഷ്പകൃഷിയിലും മറ്റും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. അമ്പലവയലിൽ നടക്കുന്ന  പൂപ്പൊലിയിൽ   പുഷ്പ ഗ്രാമ കർഷക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും  ജീവനി പദ്ധതിയുടെ വയനാട് ജില്ലാതല  ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . നൂറ് ക്ലസ്റ്ററുകളിലെ കർഷകരെ ഉൾപ്പെടുത്തി ഫ്ലോറികൾച്ചർ മേഖലയിൽ ഒരു ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ  രൂപീകരിക്കാൻ തൃശൂരിൽ നടന്ന വൈഗയിൽ തീരുമാനമായിട്ടുണ്ട്. 
75 ശതമാനം സബ്സിഡിയോടു കൂടി പുഷ്പ- ഇല കൃഷികൾക്കായി വയനാട്ടിൽ 40 ക്ലസ്റ്ററുകളും  മലപ്പുറം ജില്ലയിൽ 60 ക്ലസ്റ്ററുകളും ആരംഭിക്കും. സബ്സിഡി ഉണ്ടെന്ന് കരുതി താൽപ്പര്യവും ആത്മാർത്ഥതയും ഇല്ലാത്ത കർഷകരെ പദ്ധതിയിൽ ചേർക്കരുതെന്നും  അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലന്നും    മന്ത്രി പറഞ്ഞു. 300 ലക്ഷം രൂപയുടെ  പുഷ്പ ഗ്രാമ പദ്ധതിയും 13 കോടിയുടെ മണ്ണ് ജല സംരക്ഷണ പദ്ധതിയും  റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 23 കോടിയുടെ പദ്ധതിയും      ഉൾപ്പടെ   വയനാട്ടിൽ 40 കോടി രൂപയുടെ കാർഷികപദ്ധതികൾ ഈ വർഷം നടപ്പാക്കുന്നുണ്ടന്ന് മന്ത്രി പറഞ്ഞു.  
     പൂക്കളും അലങ്കാര ഇലച്ചെടികളും  കയറ്റുമതി ചെയ്യുകയാണ്  തന്റെ സ്വപ്നമെന്നും  ഇതിന് മുമ്പ് നടപ്പിലാക്കിയ   ഫ്ലോറി കൾച്ചർ പദ്ധതികൾ പരാജയപ്പെട്ടതുപോലെ  പുതിയ പദ്ധതി പരാജയപ്പെടാ തിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പൂപ്പൊലിയിൽ ആദ്യ 9 ദിവസം ഒന്നര ലക്ഷം ആളുകളെത്തി. 62 ലക്ഷം രൂപ ടിക്കറ്റ് വരുമാനം മാത്രമുണ്ടായി. മികച്ച രീതിയിൽ ഇത്തവണ പൂപ്പൊലി നടത്തിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ 
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *