August 12, 2026

ഡോ.അംബേദ്കർ സേവാശ്രീ അവാർഡിനർഹയായ സ്വപ്ന ആന്റണിയെ ആദരിച്ചു

0
IMG-20200110-WA0161.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമൂഹത്തിൽ സഹാനുഭൂതികളോട് കരുണ കാണിച്ചു കൊണ്ട് ജീവിതം നയിക്കുന്നവരെയാണ് മഹാന്മാർ അല്ലെങ്കിൽ മഹതികൾ എന്നു വിളിക്കുന്നതെന്ന് ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്. ഡോ.അംബേദ്കർ സേവാശ്രീ അവാർഡിനർഹയായ സ്വപ്ന ആന്റണിയെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരി രൂപതയുടെയും വിധവ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്.അംഗൺവാടി വർക്കർമാരായ സുജാത, രമ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ചടങ്ങ് മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു.നഗര സഭ ക്ഷേമകാര്യ ചെയർപേഴ്സൺ ശാരദ സജീവൻ, കൗൺസിലർ ഹുസൈൻ കുഴി നിലം, അഡ്വ.ഗ്ലാഡീസ് ചെറിയാൻ, സിസ്റ്റർ ഷാലറ്റ്, പി.വി.എസ്.മൂസ, പി.എം.ജോയി, തുടങ്ങിയവർ സംസാരിച്ചു.ദളിത് കലാസാഹിതി അക്കാദിമിയാണ് സ്വപ്ന ആന്റണിയെ ഡോ.അംബേദ്കർ സേവാ ശ്രീ അവർഡിന് തിരഞ്ഞെടുത്തത് 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *