April 24, 2024

ആര്‍ദ്രവിദ്യാലയം: അധ്യാപകര്‍ക്കുള്ള പരിശീലനം ഇന്നു തുടങ്ങും

0

കല്‍പ്പറ്റ: ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള പരിശീലനം ഇന്നു തുടങ്ങും. സ്‌കൂള്‍ സേഫ്റ്റി, ബേസിക് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, ഫസ്റ്റ് എയ്ഡ് എന്നിവയിലാണ് പരിശീലനം. യു.എന്‍.ഇ.പി ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ 80,000 വിദ്യാര്‍ത്ഥികളില്‍ പ്രഥമശുശ്രൂഷാ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എറണാകുളം ആസ്ഥാനമായ ഹെല്‍പ് ഫോര്‍ ഹെല്‍പ്‌ലെസ് ആണ് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ മൂന്നാംഘട്ട പരിശീലനവുമായി സഹകരിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ നിലവാരം വിലയിരുത്തി അപകടസാധ്യതകള്‍ പരിഹരിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കും വിധമാണ് പരിപാടിയുടെ ക്രമീകരണം. ആരോഗ്യകേരളം വയനാടാണ് ആര്‍ദ്രവിദ്യാലയം പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഡി.എം.ഒ. ഡോ. ആര്‍ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ബി അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *