June 13, 2026

ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റും വിശ്രമ മന്ദിരവും ഉദ്ഘാടനം വ്യാഴാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍  ന്യൂബോണ്‍ കെയര്‍ യൂണിറ്റും വിശ്രമ മന്ദിരവും വ്യാഴാഴ്ച രാവിലെ 9.30-ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ.കെ. രാകേഷ് എം.പിയുടെ  ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ്  വിശ്രമമന്ദിരം നിര്‍മിച്ചത്.  ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 20 ലക്ഷം രൂപ ചെയവഴിച്ചാണ് ന്യൂബോണ്‍ കെയര്‍ യൂണിറ്റ് പൂര്‍ത്തിയാക്കിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എട്ടുകോടിരൂപ ചെലവഴിച്ച് നിര്‍മിക്കുന്ന  കാത്ത് ലാബിന്റെ നിര്‍മാണ പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്യും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *