August 19, 2026

വയനാട് സഹകരണ കാര്‍ഷിക വികസന ബേങ്കില്‍ പഞ്ചായത്തുകള്‍ തോറും അദാലത്തുകള്‍

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി;സര്‍ക്കാരിന്റെ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി വയനാട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കില്‍ 2019 ഡിസംബര്‍ 31 വരെ കുടിശ്ശികയായ വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തുകള്‍ മാനന്തവാടി താലൂക്കിലെ പഞ്ചായത്തുകള്‍ തോറും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മരണമടഞ്ഞവരുടെയും മാരകരോഗം ബാധിച്ചവരുടെയും വായ്പകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ആകര്‍ശണീയമായ ആനുകൂല്യങ്ങളാണ് വായ്പയെടുത്തവര്‍ക്ക് അദാലത്തിലൂടെ നല്‍കുന്നത്.ജനുവരി 15 ന് മാനന്തവാടി ബ്രാഞ്ച് ഓഫീസ്,16 ന് പനമരം ഹെഡ്ഡാഫീസ്,17 ന് തിരുനെല്ലി സര്‍വ്വീസ് ബേങ്ക്,18 ന് തലപ്പുഴ പഞ്ചായത്ഹാള്‍,20 ന് എടവക ദീപ്തിഗിരി മില്‍ക് സൊസൈറ്റി ഹാള്‍,21 ന് വെള്ളമുണ്ട പബഌക് ലൈബ്രറി,22 ന് തൊണ്ടര്‍നാട് പഞ്ചായത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.ബേങ്കില്‍ നബാര്‍ഡിന്റെ സ്ബ്‌സിഡിയോടെ മൂതനാ വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും പ്രസിഡണ്ട് പി വി സഹദേവന്‍, സെക്രട്ടറി വി രഞ്ജിത്ത്, മാനന്തവാടി ബ്രാഞ്ച് മാനേജര്‍ വി രാജേന്ദ്രന്‍, ഷിബു മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *