September 11, 2026

സ്ത്രീയോട് അപമര്യാദയായ സംഭവം: കണ്ടക്ടർക്ക് സസ്പെൻഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായ സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ.സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടറും ഭരണാനുകൂല യൂണിയൻ നേതാവുമായ കെ.കെ.പൗലോസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഡിസം. 27നാണ് സംഭവം.ബത്തേരി-കോയ മ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ ബത്തേരിയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിയേയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യാത്രാക്കാരി പരാതി നൽകിയെങ്കിലും എ.ടി.ഒ.ഉൾപ്പെടെയുള്ളവർ സംഭവം ഒതുക്കാൻ ശ്രമിച്ചതോടെ യുവതിയുടെ ഭർത്താവ് കെ.എസ്.ആർ.ടി.സി.വിജിലൻസിന് പരാതി നൽകുകയായിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമെന്ന് കണ്ടെത്തിയതോടെയാണ് നടപടി ഉണ്ടായത്.പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന എ.ടി.ഒയെക്കെതിരെ നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനുള്ള ശ്രമത്തിലാണ് ഇരയായവർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *