മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ തിരുനാൾ കൊടിയിറങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 
മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ മൂന്ന് ദിവസത്തെ തിരുനാൾ   കൊടിയിറങ്ങി.  കഠിനാധ്വാനത്തിന്റെ കനൽവഴികളിൽ താങ്ങായും തണലായും തുണയേകിയ പരിശുദ്ധ മറിയത്തിന്റെയും, സ്വന്തം ജീവൻ വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടത്തിനുവേണ്ടി ക്രിസ്തുവിനു സമർപ്പിച്ച വി.കൊച്ചുത്രേസ്യയുടേയും  വി.സെബസ്ത്യാനോസിന്റെയും മാദ്ധ്യസ്ഥം യാചിക്കുന്നതിനും വിശുദ്ധ കുർബാനയിലും ആത്മീയ ശുശ്രൂഷകളിലും പങ്കു ചേരാൻ അനേകരാണ് ദേവാലയത്തിലെത്തിയത്.  വെള്ളിയാഴ്ച്ച ഇടവക വികാരി ഫാ.ജോസ് ചക്കിട്ടകുടിയുടെ കാർമ്മികത്വത്തിൽ കൊടിയേറിയ തിരുന്നാൾ ആഘോഷത്തിന്റെ പുണ്യ ദിനങ്ങളായി.  ഇന്നലെ നടന്ന  വി.കുർബാനയും  നൊവേനയും ഫാ.ജോസ് വടയാപറമ്പിൽ  കാർമ്മികത്വം വഹിച്ചു.  തിരുനാൾ പ്രദക്ഷിണത്തിന്, ഫാ.മാത്യു പെരുമാട്ടികുന്നേലിന്റെ കാർമ്മികത്വത്തിൽ ലദീഞ്ഞും, തിരുനാൾ സന്ദേശവും, നേർച്ചഭക്ഷണവും  ഉണ്ടായിരുന്നു.  ഭക്തി നിർമ്മലമായ പ്രാർത്ഥനയോടെയും വാദ്യമേളങ്ങളോടൊ ആരംഭിച്ച പ്രദക്ഷിണത്തിൽ ലൈറ്റുകൾക്കൊണ്ട് അലങ്കരിച്ച രഥവും ആകാശവിസ്മയവും തിരുന്നാൾ വേറിട്ട കാഴ്ച്ചയായി. ഫാ.ജോബി മുട്ടത്തിലിന്റെ  കാർമ്മികത്വത്തിൽ ഇന്നു നടത്തിയ തിരുനാൾ കുർബാനയും, ലദീഞ്ഞും, പ്രദക്ഷിണവും, ആശീർവാദവും, തുടർന്നുള്ള സ്നേഹവിരുന്നോടെ  തിരുനാൾ കൊടിയിറങ്ങി.
Ad

വെള്ളമുണ്ട മൊതക്കരയിലെ റേഷൻ കടയിൽ നിന്നും 257 ചാക്ക് മോഷണം പോയെന്ന പരാതിയിൽ പരാതിക്കാരനായ റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു. കടയുടമ വാഴയിൽ അഷ്റഫിനെതിരെയാണ് വെള്ളമുണ്ട ...
Read More
ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നാല്  പേരും കച്ചവട ആവശ്യത്തിനായി ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ  ആളുകളുമാണ് നിരീക്ഷണത്തിലുള്ളത്.  ചൈനയിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ചൈനയിലെ കുടുംബത്തെ സന്ദര്‍ശിച്ച് ...
Read More
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപം വെച്ച് യാത്ര ആരംഭിക്കും ...
Read More
കൽപ്പറ്റ: ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87)നിര്യാതയായി. പാലാ ഇളം പുരയിടം സ്വദേശിനിയാണ്.      കുർബാനയും മൃതസംസ്ക്കാരശുശ്രുഷകളും  വ്യാഴാഴ്ച  രാവിലെ 11 മണിക്ക് ചുണ്ടേൽ ...
Read More
 വയനാട് ഫിഷറീസിന് അഭിമാനം കല്‍പ്പറ്റ: പരാലിസിസ് ബാധിച്ച് ഒരു വശം തളര്‍ന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയില്‍ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍റഷീദിന് ഫിഷറീസ് വകുപ്പിന്‍റെ മികച്ച ...
Read More
സോഷ്യൽ മീഡിയയും  സൈബർ നിയമങ്ങളും: ശില്പശാല സംഘടിപ്പിച്ചു.കൽപ്പറ്റ: സോഷ്യൽ മീഡിയ അനുദിനം നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും എന്ന വിഷയത്തിൽ  ജില്ലാതല ശില്പശാല   കൽപ്പറ്റയിൽ നടത്തി.  ...
Read More
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ വികസന മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് മുബൈ യൂണിവേഴ്‌സിറ്റിയിലെ 26 എം സ് ഡബ്ല്യൂ ...
Read More
ഖദീജ ഹജ്ജുമ്മപനമരം: കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി.  മക്കള്‍: ഉമ്മര്‍ (പ്രസിഡന്റ് കുളിവയല്‍ മഹല്ല്), ഖാസിം, ...
Read More
.മാനന്തവാടി: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ...
Read More
.മാനന്തവാടി:  ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തിലുളള 17മത് ഉദയ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ രാവ് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *