June 13, 2026

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

0
IMG-20200114-WA0206.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി, വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൽപ്പറ്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തി പെയിൻ &പാലിയേറ്റീവ് സെന്ററുമായി ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. കാൻസർ രോഗികൾക്ക് കൈത്താങ്ങിനായി കൽപ്പറ്റ കേന്ദ്രീകരിച്ച്    സംഭാവനകൾ സ്വീകരിക്കുകയും   പാവപ്പെട്ട ക്യാൻസർ രോഗികളെയും  കിഡ്നി രോഗികളെയും സഹായിക്കുന്നതിന് സമൂഹം തയ്യാറാകണമെന്ന് സന്ദേശവുമായി പൊതുജനങ്ങളിൽ എത്തിക്കുകയും ചെയ്തു. അൻപതോളം എൻഎസ്എസ് വോളണ്ടിയേഴ്സാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം ഗഫൂർ താനേരി പ്രോഗ്രാം ഓഫീസർക്ക് നോട്ടീസ് നൽകി നിർവഹിച്ചു.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഹഫ്സത്ത് ടി. എസ്, സീഡ് കോ-ഓർഡിനേറ്റർ മുജീബ് വി, അധ്യാപകരായ സജി.പി നായർ എൻ.എസ്.എസ് ഡിസ്ട്രിക്ട് കോഡിനേറ്റർ ഗോപിനാഥൻ. വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *