September 10, 2026

ചുരത്തിലെ ഗതാഗത തടസ്സം ഒഴിവായി

0
facebook_1579067743702.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് ചുരത്തിലെ എട്ടാം  വളവിൽ ടാങ്കർ ലോറി യന്ത്രതകരാറു മൂലം കേടായതു കാരണം പുലർച്ചെ 3 മണി മുതൽ ചുരത്തിൽ  ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഒമ്പതാം  വളവ് മുതൽ നാലാം  വളവ്  വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.5 മണിയോട് കൂടി ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസിന്റെ ഹൈവേ പോലീസ് യൂണിറ്റും ചേർന്ന് ക്രൈയിനിന്റെ സഹായത്തോടെ ടാങ്കർ ലോറി റോഡിൽ നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.  വാഹനങ്ങളുടെ തിരക്ക് മൂലം വൺവേ ആയിട്ടാണ് കടത്തിവിട്ടിരുന്നത്. പിന്നീട് പൂർണ്ണമായും ഗതാഗത തടസ്സം നീക്കി. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *