August 15, 2026

വയനാട് മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾ റിസോർട്ട് ആക്രമിച്ചു: സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആക്രമണമെന്ന് പോസ്റ്റർ

0
IMG-20200115-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മേപ്പാടി മുണ്ടക്കൈയിൽ  സ്വകാര്യ റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം .
റിസോർട്ടിന്റെ ചില്ലകൾ എറിഞ്ഞു തകർത്തു. ആക്രമണത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് 
മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരിൽ സമീപത്ത്  പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. 
ആദിവാസി സ്ത്രീകളുടെ നേർക്കുള്ള റിസോർട്ട് ഉടമകളുടെ മോശം പെരുമാറ്റത്തിനും ചൂഷണത്തിനും എതിരെയുള്ള  താക്കീതാണ് ആക്രമണത്തിന് കാരണമെന്ന്  പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.
മേപ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധനയും അന്വേഷണവും  തുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *