August 14, 2026

മഹാത്മജി അനുസ്മരണവും ഏകതാ യാത്രയും നടത്തി.

0
IMG-20200115-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മഹാത്മാഗാന്ധിയുടെ  വയനാട് സന്ദർശിത്തിന്റെ 86 ആമത്  വാർഷിക ദിനത്തിൽ  കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മജി  അനുസ്മരണവും ഏകതാ യാത്രയും നടത്തി.
                
പുളിയാർമലയിലുള്ള  ഗാന്ധിജി  മ്യൂസിയത്തിൽ  പുഷ്പാർച്ചന നടത്തിയതിന് ശേഷം കൽപ്പറ്റ സിവിൽ  സ്റ്റേഷനിൽ ആരംഭിച്ച പദയാത്ര പ്രമുഖ ഗാന്ധിയൻ ഡോക്ടർ പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.   അഡ്വ. മൊയ്തു കല്ലങ്കോടൻ പതാക കൈമാറി.  ജാഥയ്ക്ക് കൽപ്പറ്റ കാനറാബാങ്ക് പരിസരം, എച്ച്. ഐ. എം. യു. പി സ്കൂൾ പരിസരം, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.  സെക്രറി എൽദോ കെ ഫിലിപ്പ്,  കുര്യാക്കോസ് ആൻറണി, ജോയിച്ചൻ വർഗീസ്,  കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പൗലോസ് കുറുമ്പേ മഠം,  ഡോ.  സെബാസ്റ്റ്യൻ, വിജയകുമാർ മാനന്തവാടി, വേണു മാസ്റ്റർ, സക്കറിയ, സുനിൽകുമാർ എം., പി. വി ആൻറണി,ജി.വിജയമ്മ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *