April 23, 2024

ഇ.കെ. മാധവനെ അനുസ്മരിച്ചു:പൗരത്വ നിയമഭേദഗതി പ്രത്യക്ഷത്തില്‍ വിവേചനമാണെന്ന് സണ്ണി എം. കപിക്കാട്

0
16md11.jpg


മാനന്തവാടി: വയനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇ.കെ. മാധവനെ അനുസ്മരിച്ചു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം എ.എന്‍. പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സണ്ണി എം. കപിക്കാട് പ്രഭാഷണം നടത്തി.  നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നതാണ് പൗരത്വ നിയമഭേദഗതി. പ്രത്യക്ഷത്തില്‍  വിവേചനമാണെന്നും  അദ്ദേഹം പറഞ്ഞു. മറ്റു മതങ്ങളെ തങ്ങള്‍ക്ക് കീഴില്‍ അനുസരണയുള്ളവരായി നിര്‍ത്തുകയെന്നാണ് ഹിന്ദു രാഷ്ട്രം എന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ  ഉപഹാരം ഭാരവാഹികള്‍ സണ്ണി എം. കപിക്കാടിന് നല്‍കി.  ഇ.കെ. മാധവന്റെ  കുടുംബം പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിനും, വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിക്കും സംഭാവന ചെയ്ത പുസ്തകങ്ങളും ചടങ്ങില്‍ കൈമാറി. താലൂക്ക്  ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. ആജയകുമാര്‍, ഗ്രന്ഥാലയം സെക്രട്ടറി  ഇ.വി. അരുണ്‍, മംഗലശ്ശേരി  മാധവന്‍, എം. കമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *