April 26, 2024

സ്പോര്‍ട്സ് ഹോസ്റ്റല്‍ തെരെഞ്ഞെടുപ്പ് 18 ന്

0
 
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ്-വണ്‍, കോളേജ്  സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, ഓപ്പറേഷന്‍ ഒളിമ്പ്യ സ്കീമിലേക്കും, 2020-21 അദ്ധ്യായന വര്‍ഷം പ്രവേശനത്തിന് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കായിക  പ്രതിഭകളെ തിരഞ്ഞെടുക്കുന്നു.  2020 ജനുവരി 18 ന് പനമരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വച്ച് നടക്കുന്ന ഹോസ്റ്റല്‍ സെലക്ഷനില്‍   നിലവില്‍ 6,7,10,+2 ക്ലാസുകളില്‍ പഠിക്കുന്ന   കായികതാരങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അര്‍ഹത   ഉണ്ടായിരിക്കുന്നതാണ്.  7,8 ക്ലാസുകളിലേക്ക് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 വയസ്സ്  തികയാന്‍ പാടുളളതല്ല.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അത്ലറ്റിക്സ്, വോളിബോള്‍, ഫുട്ബോള്‍, എന്നീ കായിക ഇനങ്ങളിലാണ്  ജില്ലാതല  തെരെഞ്ഞെടുപ്പ് നടത്തപ്പെടുക. ജില്ലാതല സെലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്.
 ദേശീയമത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് 9-ാം ക്ലാസ്സിലേക്കും, രണ്ടാംവര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കും പരിഗണിക്കുന്നതാണ്. സംസ്ഥാനതല മത്സരത്തില്‍ വ്യക്തിഗത ഇനത്തില്‍ ആറാംസ്ഥാനവും, ടീമിനത്തില്‍ പങ്കെടുത്തവര്‍ക്കും മാത്രമേ  പ്ലസ്-വണ്‍, കോളേജ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുളളു.
                   വോളിബോള്‍ ഇനത്തില്‍  സ്കൂള്‍ ഹോസ്റ്റലിലേക്ക് കുറഞ്ഞത് ആണ്‍കുട്ടികള്‍ക്ക് 170 സെ.മി. പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 163 സെ.മി. പൊക്കവും, പ്ലസ്-വണ്‍, കോളേജ് ഹോസ്റ്റലിലേക്ക് ആണ്‍കുട്ടികള്‍ക്ക് 185 സെ.മി. പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 170 സെ.മി. പൊക്കവും, ലിബ്റോ പെണ്‍കുട്ടികള്‍ക്ക് 165 സെ.മി പൊക്കവും ലിബ്റോ ആണ്‍കുട്ടികള്‍ക്ക് 170 സെ.മി പൊക്കവും    ഉണ്ടായിരിക്കേണ്ടതാണ്.
സ്പോര്‍ട്സ് ഹോസ്റ്റല്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ സ്കൂള്‍ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വയസ്സ്, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, സ്പോര്‍ട്സ് കിറ്റ്, സ്പോര്‍ട്സിലെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8 മണിക്ക് മുന്‍പായി ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍  വിവരങ്ങള്‍  04936-202658,      0471-2330167 എന്നീ ഫോണ്‍ നമ്പറുകളില്‍ നിന്നും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *