August 13, 2026

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

0
IMG-20200118-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ:തലപ്പുഴ 43 ന് സമീപം ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ  വരയാല്‍ കാപ്പാട്ടുമല സ്വദേശി സുരേഷ് (33), ബൈക്ക് യാത്രികനായ ബത്തേരി അമ്പലവയല്‍ സ്വദേശി അഖില്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക സൂചന. അമ്പലവയലില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോകുകയായിരുന്ന ബൈക്കും, വരയാലില്‍ നിന്നും തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *