October 25, 2026

മാനന്തവാടി –കല്ലോടി പുതുശ്ശേരി തേറ്റമല റൂട്ടിൽ – കെ.എസ്. ആർ.ടി.സി ട്രിപ്പുകള്‍ പുനസ്ഥാപിക്കണം: ജനാധിപത്യ കേരള കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി –കല്ലോടി പുതുശ്ശേരി തേറ്റമല  റൂട്ടിൽ കടുത്ത യാത്ര ദുരിതം – കെ.എസ്. ആർ.ടി.സി നിര്‍ത്തലാക്കിയ ട്രിപ്പുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന്  ജനാധിപത്യ കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.
      പുതിയ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മാനന്തവാടി –കല്ലോടി പുതുശ്ശേരി തേറ്റമല  റൂട്ടിൽ റൂട്ടിൽ കെ എസ് ആർ ടി സി നിര്‍ത്തലാക്കിയ 50 ഓളം ട്രിപ്പുകൾ പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് എടവക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.  ജീപ്പ് പാരലൽ സർവീസ് അവസാനിപ്പിച്ചപ്പോൾ കെ എസ് ആർ ടി സി ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നിലെന്നും യോഗം ചൂണ്ടിക്കാട്ടി. 
       ഇരുപത് മിനിറ്റിന് ട്രിപ്പ് അനുവദിക്കുമെന്നു ഉറപ്പു നൽകിയ കെ എസ് ആർ ടി സിക്കെതിരെ ഇപ്പോഴത്തെ രൂക്ഷമായ യാത്രാ പ്രശ്നം അവസാനിപ്പിച്ചിലെങ്കിൽശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.ട്രിപ്പുകള്‍ റദ്ദാക്കിയതുമൂലം 100 കണക്കിന് വിദ്യാര്‍ത്ഥികളും ‍ജനങ്ങളും പെരുവഴിയിലാണ്.
    യോഗത്തിൽ മണ്ഡലം  പ്രസിഡണ്ട് സാബു ചക്കാലക്കുടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജെ ലോറൻസ്, വി.എം ജോസ്, ജിനീഷ് എളമ്പാശ്ശേരി, സിബി ജോൺ, അനൂപ് ഇരമംഗലത്ത്, തോമസ് നിരപ്പേൽ, ജോസ് എ പി ,അബ്രാഹം, ജോയി ചിറ്റാട്ടുകര, ജോസ് കാനത്തിൽ, ചാക്കോ പി.ജെ, ബിനോയ് പി.ജെ, ഷാന്റു മാത്യു, ജോൺസൺ പറമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *