September 27, 2026

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി

0
IMG-20200118-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക്  പ്രത്യേക പാക്കേജ് കേ രള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടന്നും ഇത് മാവോയിസ്റ്റുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു.. പോലീസ് വയനാട്ടിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കീഴടങ്ങുന്ന മാവോയിസ്റ്റുകയുടെ  കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നൽകും.എന്നാൽ   കേരളത്തില്‍ പക്കേജ് പ്രഖ്യാപിച്ചിട്ടും  ഇതുവരെ ആരും കീഴടങ്ങിട്ടില്ലന്നും ഡി ജി പി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം മുമ്പും വയനാട് മേപ്പാടി മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾ റിസോർട്ട് ആക്രമിച്ചിരുന്നു.  ആദിവാസി സ്ത്രീകളെ റിസോർട്ടുകാർ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 
തോട്ടം മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരെ   പ്രതിഷേധിച്ച് സർക്കാരിനെതിരെയുള്ള പത്ര കുറിപ്പ് കഴിഞ്ഞ ദിവസം വയനാട് പ്രസ് ക്ലബ്ബിൽ ലഭിച്ചിരുന്നു. 
  പോലീസിലെ മറ്റ് മുതിർന്ന ഓഫീസർമാരും ഡി.ജി.പി.ക്കൊപ്പം വയനാട്ടിൽ അദാലത്തിനെത്തിയിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *