April 25, 2024

ആദിവാസി വിദ്യാർത്ഥികളെ ആകർഷിക്കാൻ വട്ടക്കളി മുതൽ ക്രിക്കറ്റ് വരെ :നൂതന പദ്ധതികളുമായി പനമരം സ്കൂൾ.

0
Img 20200118 155504.jpg
പനമരം:   ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കുളിൽ ആവിഷ്കരിച്ച നൂതന പദ്ധതികൾ ശ്രദ്ധേയമാകുന്നു. .
പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആദിവാസി, തോട്ടം, തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായാണ്   വയനാട് ജില്ലയിൽ  ഏറ്റവും അധികം പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നത്. .
             നിരവധി കാരണങ്ങളാൽ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും പിന്നാക്കം നിൽക്കുന്ന ഈ  വിദ്യാർത്ഥികളെ ആരോഗ്യ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ പഠന മികവിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
         അവധി ദിനങ്ങളും പ്രവൃത്തി ദിനങ്ങളിലെ അധിക സമയവും കണ്ടെത്തിയാണ് പരിപോഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
             ആരോഗ്യ, കായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രഗത്ഭരുടെ ക്ലാസ്സുകൾ, പ്രശസ്ത വ്യക്തിത്വങ്ങളുമായുള്ള ഇടപെടൽ, നാടക- നാടൻപാട്ട് കളരികൾ, ബോധവത്ക്കരണ ക്ലാസ്സുകൾ, വേറിട്ട അക്കാദമിക പ്രവർത്തനങ്ങൾ, ഗോത്രവിഭാഗം കുട്ടികൾക്കായുള്ള ഫുട്ബോൾ, ക്രിക്കറ്റ് ടീമുകളുടെ രൂപീകരണം, പഠന യാത്രകൾ ,ലൈബ്രറി – ലാബ് പ്രവർത്തനങ്ങൾ, ഗോത്ര വിഭാഗത്തിൽപ്പെട്ട പ്രശസ്തരുടെ അനുഭവം പങ്കുവെക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തി ഉത്തമ പൗരന്മാരായി വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതു വരെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പ്രകടമായ മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും ഹാജർ നില ഉയർന്നു എന്നതും ശ്രദ്ധേയമാണ്. ഗോത്ര സംസ്കാരവും തനിമയും ചോർന്നു പോകാതെയുള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിലൂടെ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ആകർഷമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നതിൽ അദ്ധ്വാപകർ സന്തുഷ്ടരാണ്. ഹെഡ്മാസ്റ്റർ വി.മോഹനന്റെ നേതൃത്വത്തിൽ  വിവിധ സംഘങ്ങളായി അധ്യാപകർ  നൂതന പ്രവർത്തനങ്ങൾക്ക് ആത്മസമർപ്പണം ചെയ്തിരിക്കുകയാണിവിടെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *