പൗരത്വ നിയമം: മികച്ച രീതിയിൽ പ്രതിരോധിക്കുന്ന കേരള ജനതയെ അഭിനന്ദിക്കുന്നുവെന്ന് കർണാടക കോൺഗ്രസ് പ്രസിഡണ്ട് ധിനേഷ് ഗുണ്ടുറാവോ
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിക്കുന്ന കേരള ജനതയെ അഭിനന്ദിക്കുന്നുവെന്ന് കർണാടക കോൺഗ്രസ് പ്രസിഡണ്ട് ധിനേഷ് ഗണ്ടുറാവോ .
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആരംഭിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റയിൽ നടത്തിയ ലോംഗ് മാര്‍ച്ചിനു ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നടപ്പാക്കിക്കൊണ്ട് എന്താണ് മോദി കരുതുന്നതെന്നും, നോട്ടു നിരോധനപ്പോലും നീതിയുക്കമല്ലാത്ത ഈ നിയമം കൊണ്ട് ജനങ്ങളെ എന്തിനു വലക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ നിയമം സുപ്രീം കോടതിയിലെത്തുമ്പോൾ നിമയം പിൻവലിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ചുണ്ടേല്‍ നിന്നും, ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയില്‍ നിന്നും
മാനന്തവാടി നിയോജകമണ്ഡലത്തിലെ കമ്പളക്കാട് നിന്നും ആരംഭിച്ച മൂന്ന് ജാഥകളും കൈനാട്ടിയില്‍ സംഗമിച്ചു. കൈനാട്ടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നടത്തിയ മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ
വി.എസ് ജോയി മുഖ്യ പ്രഭാഷണം നടത്തി.
സുപ്രീം കോടതി പരിഗണിക്കുമ്പോൾ,
ഒരു തവണയെങ്കിലും ഇന്ത്യൻ ഭരണഘടന വായിച്ചിട്ടുണ്ടെങ്കിൽ ഈ നിയമം ജഡ്ജിമാർ ചുരുട്ടി കൂട്ടി ചവറ്റുകൊട്ടയിലിടുമെന്ന് വി.എസ്. ജോയി പറഞ്ഞു.





Leave a Reply