August 12, 2026

ലൈഫ്: ജില്ലാതല കുടുംബസംഗമം 24ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ (ലൈഫ് മിഷന്‍) ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും ജനുവരി 24ന് രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ചടങ്ങില്‍ എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.സിബി വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *