September 8, 2026

വയനാടിന്റെ അഭിമാനമായി എം.ബി. വിജിത് :ദേശീയ സ്‌കൂള്‍ കായികമേളയില്‍ മെഡല്‍

0
IMG-20200121-WA0169.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:;തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി എം ബി വിജിതിന് കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ സമാപിച്ച ദേശീയ സ്‌കൂള്‍ കായികമേളയില്‍ വെള്ളിമെഡല്‍.കായികമേളയോടനുബന്ധിച്ചുള്ള 65-ാമത് ദേശീയ സ്‌കൂള്‍ഗെയിംസ് ആര്‍ച്ചറിയില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ 50 മീറ്ററിലാണ് പ്ലസ്ടുവിദ്യാര്‍ത്ഥിയായ വിജിത് വെള്ളിമെഡല്‍ നേടിയത്.ഒന്നാംസ്ഥാനം നേടിയ ഝാര്‍ഖണ്ഡ് കാരന് 320 പോയിന്റ് നേടിയപ്പോള്‍ കേരളത്തിന് വേണ്ടി വിജിത് 315 പോയിന്റ് നേടി.അണ്ടര്‍ 19. 30 മീറ്റര്‍ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിച്ച വിജിതിന് നാലാംസ്ഥാനം ലഭിച്ചു.ഇതോടെ 640 പോയിന്റുമായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ വിജിത് മൂന്നാം സ്ഥാനക്കാരനായി.വെള്ളമുണ്ട മംഗലശ്ശേരിമലയില്‍ ബാലന്‍-വസന്ത ദമ്പതികളുടെ മകനാണ് വിജിത്.വാളാട് തലക്കല്‍ ചന്തു സ്‌കൂള്‍ ഓഫ് ആര്‍ച്ചറിയില്‍ വിനോദ്കുമാറാണ് പരിശീലകന്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *