May 18, 2024

ആര്‍ച്ചറി സ്പോര്‍ട്സ് ഹോസ്റ്റല്‍ തെരെഞ്ഞെടുപ്പ് 27 ന്

0
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ചറി സ്പോര്‍ട്സ് ഹോസ്റ്റലിലേക്കുളള 2020-21 അദ്ധ്യായന വര്‍ഷത്തേക്ക് കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ്   ജനുവരി 27ന് തിങ്കളാഴ്ച്ച കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.
നിലവില്‍ 6,7,10,+2 ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെലക്ഷനില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ , കോളേജ് ഹോസ്റ്റലിലേക്കുളള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ കുറഞ്ഞത് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്ത് വ്യക്തിഗത ഇനത്തില്‍ 6-ാം സ്ഥാനമോ, ടീമിനത്തില്‍ പങ്കെടുത്തവരോ ആയിരിക്കണം.
സ്പോര്‍ട്സ് ഹോസ്റ്റല്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ സ്കൂള്‍ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വയസ്സ്, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, സ്പോര്‍ട്സ് കിറ്റ്, സ്പോര്‍ട്സിലെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8.30 മണിക്ക് മുന്‍പായി ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍  വിവരങ്ങള്‍  04936-202658      ഈ ഫോണ്‍ നമ്പറില്‍ നിന്നും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *