August 14, 2026

വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടത്‌ വലത് ,ജിഹാദി കൂട്ടുകെട്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബി.ജെ.പി.

0
bjp-jan-21.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കുപ്രചരണങ്ങളും അക്രമങ്ങളും പൊതു സമൂഹത്തില്‍ തുറന്നു കാണിക്കുക എന്ന ഉദ്ദേശത്തോടു കൂടി ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി കല്‍പ്പറ്റയില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പാര്‍ട്ടി ഉത്തരമേഖലാ പ്രസിഡണ്ട് വി വി രാജന്‍യോഗം ഉദ്ഘാടനം ചെയ്തു.
 ന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടത്‌വലത് ,ജിഹാദികൂട്ടുകെട്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം  ആഹ്വാനം ചെയ്തു വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കലണ്ടറില്‍ നിന്നും വെള്ളിയാഴ്ച നീക്കം ചെയ്തു കൊണ്ട് മുസ്ലീങ്ങളെ വാഗ അതിര്‍ത്തി കടത്തിവിടും എന്ന് പ്രസംഗിച്ച എം പി വീരേന്ദ്രകുമാറിന്റെ പാതയില്‍ അതിലും വിഷലിപ്തമായ പ്രചരണങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെന്നും ഇത് രാജ്യത്തെ സൗഹാര്‍ദ്ദാന്തരീക്ഷത്തെ തകര്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനജാഗ്രതാ സദസ്സില്‍ മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷ് അദ്ധ്യക്ഷത വഹിച്ചു, പിജി.ആനന്ദകുമാര്‍, കെ.സുബ്രഹ്മണ്യന്‍, എം.ശാന്തകുമാരി , കെ.സദാനന്ദന്‍, ആരോട രാമചന്ദ്രന്‍ ,എം.പി.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *