April 30, 2024

ജില്ലാതല സന്നദ്ധ സംഘടനാ യോഗത്തിൽ വിവിധ വ്യക്തികളെ ആദരിച്ചു.

0
Nabard Wayaand.jpg
സംസ്ഥാനത്ത് ഏറ്റവും നല്ല രീതിയിൽ സമഗ്ര ആദിവാസി വികസന പദ്ധതി നടപ്പിലാക്കിയ സന്നദ്ധ സംഘടന എന്ന നിലയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെ ജില്ലാ തല സന്നദ്ധ സംഘടന മീറ്റിൽ വെച്ച് നബാർഡ് ആദരിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തുകളിൽ കഴിഞ്ഞ 05 വർഷം നടപ്പിലാക്കിയ സമഗ്ര ആദിവാസി വികസന പദ്ധതി സംസ്ഥാനതലത്തിൽ പുരസ്‌കാരം നേടിയ പശ്ചാലത്തിലാണ് ജില്ലാ തലത്തിൽ ആദരം നൽകിയത്. കൽപ്പറ്റ ഹോട്ടൽ ഗ്രീൻ ഗേറ്റ്സിൽ നടന്ന ജില്ലാ തല സന്നദ്ധ സംഘടന യോഗത്തിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു .ദാസ് വയനാട് സോഷ്യൽ സർവീസ് ഡയറക്ടർ .ഫാ. പോൾ കൂട്ടാല, റേഡിയോ മാറ്റൊലി ഡയറക്ടർ .ഫാ.ബിജോ കറുകപ്പള്ളിൽ എന്നിവരെ ആദരിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്കു പുറമെ ഫ്ളയിം കേരളയും നബാർഡിന്റെ ആദരം ഏറ്റുവാങ്ങി. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കെ കെ പ്രസാദ്, നബാർഡ് ജില്ലാ മാനേജർ ജിഷ വി, വിമൻസ് വെൽഫയർ അസോസിയേഷൻ ഡയറക്ടർ സിസ്റ്റർ ക്രിസ്റ്റീന, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ശ്രേയസ് പ്രോഗ്രാം ഓഫീസർ ഷാജി.കെ.വി, ഫ്ളയിം കേരള ഡയറക്ടർ പി. ഒ ജോയി, ബ്രഹ്മഗിരി ഡെവലൊപ്മെന്റ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനു സ്കറിയ   എന്നിവർ സംസാരിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *