August 13, 2026

സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

0
IMG-20200125-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ

    തരിയോട് പഞ്ചായത്തിലെ കാവുംമന്ദത്ത് വിപുലീകരിച്ച സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി കാവുമന്ദം ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *