April 20, 2024

പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ്:അലക്സ് തോമസും ലവദിത്തും ചാമ്പ്യന്മാർ

0
Img 20200129 Wa0008.jpg
ബത്തേരി: സംസ്ഥാന വിമുക്തി ലഹരിവർജ്ജന മിഷന്റെയും ഇന്ത്യൻ ചെസ്സ് അക്കാദമിയുടേയും ആഭിമുഖ്യത്തിൽ  സു. ബത്തേരി ഹോട്ടൽ ഗ്രാന്റി ഐറിസ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് സമാപിച്ചു. സീനിയർ വിഭാഗത്തിൽ അലക്സ് തോമസ് ചാമ്പ്യനായി. വി.ആർ. സന്തോഷ് , എം.എസ്.  ആബേൽ  എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ പുൽപ്പള്ളി അമൃതവിദ്യാലയത്തിലെ ലവദിത്ത് ചാമ്പ്യനായി. കാർത്തിക് കൃഷ്ണ, നിധീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ ആകെ 21,000/- രൂപയുടെ സമ്മാനങ്ങൾ നൽകി. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫ് , ചെസ്സ് അസ്സോസിയേഷൻ ഓഫ് വയനാട്  സെക്രട്ടറി ഗലീലിയോ ജോർജ്ജ്, െഐ സി.എ.  പ്രസിഡണ്ട് പി.എസ്. .വിനീഷ്, സെക്രട്ടറി വി.ആർ.  സന്തോഷ്, വൈസ് പ്രസിഡണ്ട് പി.സ. ബിജു, ആർബിറ്റർ ആർ.രമേഷ്  എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *