May 8, 2024

ഫോറസ്ട്രി ക്ലബ് കോ-ഓർഡിനേറ്റർമാർക്കായി നേച്ചർ ക്യാമ്പ് നടത്തി.

0
Img 20200128 Wa0580.jpg
കോഴിക്കോട് സാമുഹിക വനവൽക്കരണ വിഭാഗം എക്റ്റൻഷൻ സെൻററും വയനാട് ജില്ലദേശീയ ഹരിതസേനയും ചേർന്ന് ഫോറസ്ട്രി ക്ലബ് കോ-ഓർഡിനേറ്റർമാർക്കായി 2020 ജനുവരി 24, 25 തീയ്യതികളിൽ കല്ലുമുക്ക് ഫോറസ്റ്റ് പ്രകൃതി പ0ന കേന്ദ്രത്തിൽ വെച്ച് രണ്ടു ദിവസത്തെ നേച്ചർ ക്യാമ്പ് നടത്തി. . കോഴിക്കോട് സാമൂഹിക വനവൽക്കരണ വിഭാഗം അസി: കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്  ജയപ്രകാശ് വി.പി ഉദ്ഘാടനം ചെയ്തു.ദേശീയ ഹരിതസേന വയനാട് ജില്ലാ കോ-ഓർഡിനേറ്റർ സി.ജയരാജൻ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗം അസി: കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്  എം.ടി ഹരിലാൽ, വടുവഞ്ചാൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീജേഷ്.ആർ, കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ആന്റണി, കല്ലു മുക്ക് ജി എൽ പി സ്കുൾ ഹെഡ്മാസ്റ്റർ കെ.എ.സുരേന്ദ്രൻ, മലപ്പുറംചെമ്മൻ കടവ് എ എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ .കെ, മലപ്പുറം ചോലക്കൽ ബി എ എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.എൻ.എ ഷരീഫ്, മലപ്പുറം ചപ്പനങ്ങാടി ജി എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ എം.ടി ഉമ്മർ .ക്യാമ്പ് ഡയറക്റ്റർ ടി.പി. സന്തോഷ് എന്നിവർ സംസാരിച്ചു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  കെ.ബീരാൻ കുട്ടി സ്വാഗതവും കോഴിക്കോട് സാമുഹിക വനവൽക്കരണ വിഭാഗം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ ടി സുരേഷ് നന്ദിയും പറഞ്ഞു. മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.പി.സുനിൽ, ബത്തേരി റെയ്ഞ്ച് ഓഫീസർ രമ്യാ രാഘവൻ, പുത്തുർ വയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം ശാസ്ത്രജ്ഞ സുമ വിഷ്ണുദാസ് എന്നിവർ ക്ലാസെടുത്തു. ക്യാമ്പിന്റെ ഭാഗമായി ട്രക്കിങ്ങ് ,കോളനി സന്ദർശനം തുടങ്ങിയവ നടന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *