April 20, 2024

മാനന്തവാടി ഉദയ ഫുട്‌ബോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധയമാകുന്നു

0
97c4c2fa Ed9e 4c90 807c B84f8de3890f.jpg
.
മാനന്തവാടി:  ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തിലുളള 17മത് ഉദയ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ രാവ് കാണുവാന്‍ ആയിരകണക്കിനാളുകള്‍ ഒഴുകിയെത്തുന്നു.  അരുണ്‍ ഗ്രൂപ്പ് മാനന്തവാടി, റിഷി എഫ്.ഐ.ബി.സി. മൈസൂര്‍ എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാരായി നടത്തുന്ന അഖിലേന്ത്യ ഫുട്‌ബോള്‍ മേള മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതേ്യകം തയ്യാറാക്കിയ സ്റ്റേഡിയത്തില്‍ രാത്രി 8 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. ഒരോ ദിവസവും വൈവിധ്യമായ കലാവിരുന്നുകളും അതിഥികളായി താരപൊലിമയും ടൂര്‍ണ്ണമെന്റിന് മാറ്റ് കൂട്ടുന്നു. നടന്‍ ടൊവിനോ തോമസ്, നിര്‍മ്മിതാവ് സോഫിയ പോള്‍, പ്രശസ്ത നടി ഷെല്ലി, കരിക്ക് എന്ന സൂപ്പര്‍ഹിറ്റ് സോഷ്യല്‍മീഡിയ ഫെയിം സ്‌നേഹ ബാബു, പി.കെ. റോജി തുടങ്ങിയവരെല്ലാം ഇതിനകം തന്നെ ഗ്രണ്ടില്‍ എത്തിയിരുന്നു. ഓരോ ടീമുനൊപ്പവും നിരവധി വിദേശ താരങ്ങളും ഉള്ളത് കാണികളെ ആവേശഭരിതരാക്കുന്നു. സ്ത്രീകളും, കുട്ടികളുമടക്കും നിരവധി ഫുട്‌ബോള്‍ പ്രേമികളാണ് മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക ഗ്യാലറി സംവിധാനവും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മത്സരത്തിന്റെ ഇടവേളയില്‍ നടക്കുന്ന ആകാശ വിസ്മയവും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്ന് ഒരുക്കുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ അല്‍മദീന ചെര്‍പ്പുള ശ്ശേരിയും, ഫ്രണ്ട്‌സ് മമ്പാടും തുല്ല്യത പാലിച്ചതിനെ തുടര്‍ന്ന് ഫ്രണ്ട്‌സ്  മമ്പാടിനെ ടോസിലൂടെ വിജയിയായി പ്രഖ്യാപിച്ചു. ഫിഫ മഞ്ചേരി, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, ജവഹര്‍ മാവൂര്‍,ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്,ശാസ്താ തൃശ്ശൂര്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ വരുംദിവസങ്ങളില്‍ ടൂര്‍ണ്ണമെന്റില്‍ അണിനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *