August 26, 2026

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് വേണ്ടി പ്രത്യേക പോലീസ് ബീറ്റ് ഏർപ്പെടുത്തി ജില്ലാ പോലീസ് മേധാവി

0
a-21-554x430.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് വേണ്ടി പ്രത്യേക പോലീസ് ബീറ്റ് ഏർപ്പെടുത്തി ജില്ലാ പോലീസ് മേധാവി

ജില്ലയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക പോലീസ് ബീറ്റ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ ഐ.പി.എസ് അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമാണ്. ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചു തുറന്നിട്ടുള്ള കടകളിൽ സാമൂഹിക അകലം പാലിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടാൽ കടകൾ അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ലോക്ക് ഡൗൺ ഇളവുകൾ ഇളവുകൾ നൽകിയിട്ടില്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *