August 24, 2026

കെ.എസ്.ആർ.ടി.സിയെന്ന ചുരുക്കെഴുത്തും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്‌ സ്വന്തം

0
IMG-20210602-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.എസ്.ആർ.ടി.സിയെന്ന ചുരുക്കെഴുത്തും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്‌ സ്വന്തം

കെ.എസ്.ആർ.ടി.സിയെന്ന ചുരുക്കെഴുത്തും, ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ മാത്രം സ്വന്തം. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പാെതുവായി ഉപയോഗിച്ച് വന്ന കെ.എസ്.ആർ.ടി.സി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാവൂ. കെ.എസ്.ആർ.ടി.സി എന്ന പേര് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോ​ഗിക്കരുതെന്നും കാട്ടി 2014 കർണാടക നാേട്ടീസ് അയക്കുകയുണ്ടായി. തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്​സ്​ ആക്ട് 1999 പ്രകാരം കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ഉത്തരവായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *