June 25, 2026

ലക്ഷദ്വീപില്‍ തിങ്കളാഴ്ച നിരാഹാരസമരം: പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം

0
IMG-20210604-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്ഷദ്വീപില്‍ തിങ്കളാഴ്ച നിരാഹാരസമരം: പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ മുഴുവന്‍ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ഉപകമ്മറ്റികള്‍ രൂപീകരിച്ചു. ദ്വീപില്‍ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താല്പര്യങ്ങളാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി.
നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്രത്തില്‍ നിന്നോ അഡ്മിനിസ്ട്രേറ്ററില്‍ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. എന്നാല്‍ സമര തീയതിയടുത്തിട്ടും അധികൃതര്‍ക്ക് അനക്കമൊന്നുമില്ലാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ തുടരാനാണ് ഫോറത്തിന്റെ തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *