April 23, 2024

എണ്ണവിലയെ ഭയക്കേണ്ട, ഇനി ആനവണ്ടികള്‍ ഹൈഡ്രജനിലും ഓടും

0
Img 20210605 Wa0047.jpg
എണ്ണവിലയെ ഭയക്കേണ്ട, ഇനി ആനവണ്ടികള്‍ ഹൈഡ്രജനിലും ഓടും
എണ്ണവിലയും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധിയില്‍ വലയുന്ന കെഎസ്‌ആര്‍ടിസിയെ കരകയറ്റുന്ന കിടിലന്‍ പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജന്‍ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
പുത്തന്‍ തലമുറ ഇന്ധനമായ ഹൈഡ്രജനില്‍ ഓടുന്ന പത്ത് ബസുകളാണ് കെ എസ് ആര്‍ ടി സി ക്കുള്ള ബജറ്റിലെ സമ്മാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെയാണ് ബസുകള്‍ നിരത്തില്‍ ഇറങ്ങുക. ഒപ്പം കെഎസ്‌ആര്‍ടിസിയുടെ വിഹിതമായ 10 കോടി രൂപ സര്‍ക്കാര്‍ നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *