ഇന്റര്‍നെറ്റില്ല, ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ മിസോറാമിലെ വിദ്യാര്‍ത്ഥികള്‍ മല കയറുന്നു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയാണ്. വാര്‍ഷിക പരീക്ഷകളും മറ്റ് ടെസ്റ്റുകളും നടത്തുന്നതും ഓണ്‍ലൈന്‍ വഴിതന്നെ. അങ്ങനെയിരിക്കെ മിസോറാമിലെ ഒരു ഗ്രാമത്തിലെ യുവാക്കള്‍ മുഴുവന്‍ ദിവസവും രാവിലെ മല കയറുകയും വൈകീട്ടോടെ തിരിച്ചിറങ്ങുകയും ചെയ്യുകയാണ്. ഗ്രാമത്തില്‍ ഇന്റര്‍നെറ്റില്ലാത്തതാണ് ഇവരെ ഈ സാഹസത്തിലെത്തിച്ചത്.
ഓണ്‍ലൈന്‍ സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഈ ഗ്രാമത്തില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. ഐസ്വാളില് നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള സൈഹ ജില്ലയിലെ മാവ്രെയ്ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. മിസോറാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഏഴ് പേര് ട്ലാവോ ട്ലാ കുന്ന് കയറുന്നു.
Leave a Reply