March 28, 2024

ഭൂട്ടാന് പിന്നാലെ പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തലാക്കി നേപ്പാള്‍

0
Screenshot 20210609 122428 Dailyhunt.jpg

പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവച്ച്‌ നേപ്പാള്‍. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്‍റ് വിതരണം നിര്‍ത്തിയത്. യോഗാചാര്യന്‍ ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്.

1500 കൊറോണില്‍ കിറ്റാണ് നേപ്പാളിന് നല്‍കിയത്. കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. കൊറോണില്‍ കിറ്റിലുള്ള മൂക്കിലൂടെ ഉപയോഗിക്കുന്ന നേസല്‍ ഓയിലും ടാബ്ലെറ്റുകളും കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *