കാറില്‍ ചാരായം കടത്തുന്നതിനിടെ കോഴിക്കോട് രണ്ടുപേര്‍ എക്സൈസ് പിടിയില്‍


Ad

കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ, താമരശ്ശേരി മേഖലകളില്‍ വ്യാജ ചാരായം വ്യാപകമായി വില്‍പ്പന നടത്തുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് നടത്തിയ നീക്കത്തിലാണ് രണ്ടുപേരും പിടിയിലായത്. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കരുമല ഉപ്പുംപെട്ടി ഭാഗത്തുവെച്ച്‌ കെ എല്‍ 12 എല്‍ 3519 നമ്ബര്‍ കാറ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

എക്സൈസിനെ കണ്ടതോടെ ഇവര്‍ ചാരായ കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *