July 15, 2026

ഓക്‌സിജന്‍ ക്ഷാമം വേരോടെ നീക്കം ചെയ്യണം’; ഇന്ത്യയില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ സോനു സൂദ്

0
Screenshot_20210611-095716_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊവിഡ് രണ്ടാം തരം​ഗം തുടരുന്നതിനിടയിലും ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന്‍ സോനു സൂ​ദ്. രോ​ഗികള്‍ക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നില്‍ തന്നെ ഉണ്ട് സോനുവും കൂട്ടരും. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സോനു സൂദ് ഫൗണ്ടേഷന്‍ ഇപ്പോള്‍.

18 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്. ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെയാണ് ഇത്. ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *