വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിലധികമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പ്രവാസി ഒടുവില്‍ മരണത്തിന് കീഴടങ്ങി
റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് സൗദി അറേബ്യയിലെ ആശുപത്രിയില്‍ ഒരു വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. മലപ്പുറം എ.ആര്‍. നഗര്‍ കൊടുവായൂര്‍ സ്വദേശി പീച്ചന്‍വീടന്‍ അഹമ്മദ് ഹാജിയുടെ മകന്‍ മുഹമ്മദ് ഹാജി (59) ആണ് മദീനയില്‍ മരിച്ചത്. മദീനക്ക് സമീപമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. പടിഞ്ഞാറന്‍ സൗദിയിലെ ഖൈബറില്‍ ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും ഏക മകളും നാട്ടിലാണ്.





Leave a Reply