August 5, 2026

Monday Kitchen: ചിക്കൻകായ്

0
IMG-20210614-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
Monday Kitchen:
ചിക്കൻകായ്
Bushra Ashraf
Thayyil(H)
P.O Pariyaram
Parakkal, Muttil
ആവശ്യമുള്ളവ
ചിക്കൻ
സവാള 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
കറിവേപ്പില
മല്ലിയില
മഞ്ഞൾപ്പൊടി
ഗരംമസാല / ചിക്കൻ മസാല
കുരുമുളക് പൊടി
പിരിയൻ മുളക് പൊടി
പത്തിരിപാെടി
അരിപ്പാെടി
മൈദ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ഉപ്പ് ചേർത്ത അരിപ്പാെടിയിലേക്ക് തിളപ്പിച്ച വെള്ളം ചേർത്ത് കുഴച്ച് മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമണം മാറിയ ശേഷം ഉള്ളി ഇട്ട്, വാടിയ ശേഷം പച്ചമുളക്, കറിവേപ്പില ചേർക്കുക. മഞ്ഞൾ പൊടിയും ഗരം മസാലയോ ചിക്കൻ മസാലയോ ചേർത്ത് നന്നായി ഇളക്കുക. കുരുമുളക് ഇട്ട് വേവിച്ച ചിക്കൻ മിക്സിലിട്ട് ചെറുതായി പൊടിച്ച് തയ്യാറാക്കി വെച്ച മിശ്രതത്തിലേക്ക് ചേർക്കുക. അല്പം കുരുമുളക് പൊടിയും മല്ലിയിലയും ചേർത്ത് ഇളക്കി മാറ്റി വെക്കുക. കുഴച്ച് വെച്ച അരിമാവ് പത്തിരിയുടെ വലിപ്പത്തിൽ പരത്തി ചിക്കൻ മിശ്രിതം നിറച്ച് ഉന്നക്കായ രൂപത്തിൽ ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുക. ശേഷം. പിരിയൻ മുളക്പൊടി, പത്തിരി പൊടി, മൈദ, ഉപ്പ് ഇവ കുഴച്ച് മാവ് പരുവത്തിലാക്കുക. വേവിച്ച് മാറ്റി വെച്ച ചിക്കൻ, മാവിൽ മുക്കി വറുത്ത് കോരുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *