April 20, 2024

കോപ്പ അമേരിക്ക: ബൊളീവയ്‌ക്കെതിരെ പരാഗ്വേക്ക് ആധികാരിക ജയം

0
N2901098787abb3770f45e0a87e125f0d3b0bb3172452e6a2e83dbfdb7e6b53909e242a967.jpg

കോപ്പ അമേരിക്കയില്‍ ബൊളീവയ്‌ക്കെതിരെ പരാഗ്വേയ്‌ക്ക് മിന്നും ജയം. ഗ്രൂപ്പ് ബിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാഗ്വേ വിജയിച്ചത്. തുടക്കത്തിലെ ലീഡെടുത്ത ശേഷം കളി കൈവിടുകയായിരുന്നു ബൊളീവിയ.

മത്സരത്തിന്‍റെ പത്താം മിനുറ്റില്‍ എര്‍വിന്‍റെ ഗോളില്‍ ബൊളീവിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യപകുതി ബൊളീവയുടെ ലീഡില്‍ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ക്യൂല്ലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. ഇതിന് ശേഷം 10 പേരുമായി കളിച്ച ബൊളീവിയ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും വഴങ്ങിയത്. 62-ാം മിനുറ്റില്‍ അലക്‌സാണ്ട്രോ റൊമീറോയും 65, 80 മിനുറ്റുകളില്‍ എയ്ഞ്ചല്‍ റെമീറോയും പരാഗ്വേക്കായി ലക്ഷ്യം കണ്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *