പഠനോപകരണങ്ങൾ വിതരണം ചെയ്തു


Ad
പഠനോപകരണങ്ങൾ വിതരണം ചെയ്തു
യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി നടത്തുന്ന ശലഭങ്ങൾ പറക്കട്ടെ പഠനോപകരണ വിതരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ 45 വിദ്യാർഥികൾ പഠിക്കുന്ന ചീരാംകുന്ന് മണങ്ങുവയൽ ഊരുവിദ്യാകേന്ദ്രത്തിലെ എസ് ടി സി വളണ്ടിയർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനിക്കൾക്ക് പഠനോപകരണങ്ങൾ എത്തിച്ച്  കൊടുക്കുക എന്നതാണ് പദ്ധതികൊണ്ട്  ഉദേശിക്കുന്നത്. സ്വമനസ്സുകൾ വഴി ഗുഗിൾപേ ചലഞ്ചിലൂടെയാണ് സാമ്പത്തികം കണ്ടെത്തുന്നത്. അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ, വികസന കാര്യ സറ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ബേബി വർഗീസ്, മണ്ഡലം പ്രസിഡന്റ് വി എം വിശ്വനാഥൻ, മനു റ്റി യൂ, ജിബിൻ നൈനാൻ, ജോബിൻ വി എ, ലിന്റോ കുര്യാക്കോസ്, ജെസ്റ്റിൻ ജോഷ്വ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *