June 25, 2026

കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ജൂണ്‍ 11 വരെ അമ്പലവയല്‍ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്ത ജീവനക്കാരന്‍, വൈത്തിരി ചെല്ലോടു എസ്റ്റേറ്റില്‍ ജോലി ചെയ്ത വ്യക്തി, പൊഴുതന പഞ്ചായത്തിലെ പത്താം വാര്‍ഡ് ജനപ്രതിനി, പൂക്കോട് വെറ്റിനറി കോളേജില്‍ ജൂണ്‍ 11 വരെ ജോലി ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ജൂണ്‍ 10 മുതല്‍ 12 വരെ ഒരു ചടങ്ങ് നടന്ന വീട്ടിലെ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  
തരിയോട് പഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ജൂണ്‍ 7 മുതല്‍ 9 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും മീനങ്ങാടി പഞ്ചായത്തിലെ കരണിയില്‍ ജൂണ്‍ 11 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയും പോസിറ്റീവായിട്ടുണ്ട്. ചേലോട് തേയില ഫാക്ടറിയില്‍ ജോലി ചെയ്തു വരുന്ന വ്യക്തികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പടിഞ്ഞാറത്തറ വാര്‍ഡ് 12 ല്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികള്‍ക്കിടയിലും നെന്മേനി പഞ്ചായത്തില്‍ ജൂണ്‍ 2 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും കേസുകള്‍ വരുന്നുണ്ട്.
തവിഞ്ഞാല്‍ ഗോദാവരി കോളനി, വെള്ളമുണ്ട കൂവനക്കുന്നു കോളനി, പൂതാടി ചീയമ്പം കോളനി, പടിഞ്ഞാറത്തറ കൊട്ടിയൊട്ടുക്കുന്നു കോളനി, തിരുനെല്ലി ആനപ്പാറ കോളനി, നൂല്‍പ്പുഴ കടംകൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *