April 24, 2024

താഞ്ഞിലോട് കാട്ടാന ശല്യം രൂക്ഷമാകുന്നു: ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ

0
Img 20210615 Wa0043.jpg
താഞ്ഞിലോട് കാട്ടാന ശല്യം രൂക്ഷമാകുന്നു: ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ

ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിന് നിവേദനം നൽകി

കൽപ്പറ്റ: മേപ്പാടി താഞ്ഞിലോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. പരാതിയുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം ഉപ്പച്ചി കോളനിയിൽ ആന ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് വ്യാപകമായി ആന ഇറങ്ങി ഭീതി പരത്തിയിരുന്നു. തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. കാട്ടാന ശല്യം രൂക്ഷമായതോടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചറടക്കമുള്ളവരുടെ നേതൃത്വത്തിൽ കുഞ്ഞീദ് ഹാജി കൺവീനറായും എട്ടാം വാർഡ് മെമ്പർ മിനി കുമാറും നാട്ടുകാരും അടങ്ങുന്ന ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്. ആളുകൾ തിങ്ങി താമസിക്കുന്ന പ്രദേശമായതു കൊണ്ട് തന്നെ ജനങ്ങൾ ഭീതിയിലാണ്. ഉത്തരവാദിത്തപ്പെട്ടവർ ഈ വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വാച്ചറെ നിയമിക്കണമെന്നുമാണ് ആവശ്യമുയരുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *