June 25, 2026

മുട്ടില്‍ മരംമുറി: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡി.എഫ് സംഘം 17 ന് വയനാട്ടിലെത്തും

0
IMG-20210615-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ മരംമുറി: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡി.എഫ് സംഘം 17 ന് വയനാട്ടിലെത്തും

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന വന്‍ വീട്ടിമരം കൊള്ള നടന്ന മുട്ടിലിലും സമീപ പ്രദേശങ്ങളിലും യു.ഡി.എഫ് സംഘം സന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. 17 ന് രാവിലെ പത്തരയോടെ ജില്ലയിലെത്തുന്ന യു.ഡി.എഫ് നേതാക്കള്‍, മുട്ടില്‍ മാണ്ടാട് പന്നിക്കുഴി കോളനി, കരിങ്കണ്ണിക്കുന്ന് ആവിലാട്ട് കോളനി, വാഴവറ്റ മംഗലംകുന്ന് കോളനി തുടങ്ങിയ പ്രദേശങ്ങളിലും മരംമുറി കല്ലുപാടി, കുപ്പാടി ഭാഗങ്ങളിലും പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. സി.പി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം, ജനറല്‍ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ തുടങ്ങിയവരുമാണ് സംഘത്തിലുണ്ടാവുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *