May 14, 2026

കടുവ പേടിയിൽ ബത്തേരി സി.സി നിവാസികൾ

0
download.jpeg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി :കടുവ പേടിയിൽ ബത്തേരി സി.സി നിവാസികൾ,
രണ്ടാഴ്ചയോളമായി പ്രേദേശവാസികൾ കടുവ ഭീതിയിലാണ് . പലയിടങ്ങളിളിലുംകടുവയുടെ കാൽപ്പാടുകൾ കണ്ടു. ക്യാമറ സ്ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ കല്ലിടാംകുന്ന്, പുല്ലും മല, സി സിസ്കൂളിന് സമീപം, മണ്ഡകവയൽ ഭാഗത്താണ് ക്യാമറകൾ സ്ഥാപിച്ചത് .ഞായറാഴ്ച മണ്ഡക വയലിൽ കടുവ കാട്ടുപന്നി പിടികൂടിയത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.  പ്രദേശം ആശങ്കയിലാണ്.ഇതുവരെ വളർത്തുമൃഗങ്ങളും ആക്രമിച്ചിട്ടില്ല എങ്കിലും വീടിനുപുറത്ത് എന്ത് ശബ്ദം കേട്ടാലും ഭയപ്പെടുന്ന അവസ്ഥയിലാണ് നാട്ടുകാർ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ഇരുളം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *