ആരാധനാലയങ്ങൾ അടച്ചിടുന്നത് മൗലികാവകാശ ലംഘനം.


Ad
ഭരണഘടനയുടെ 25ാം അനുഛേദപ്രകാരം ഇഷ്ടമുള്ള മതത്തില് വിശ്വസിക്കാനും, മതാചാരങ്ങൾ അനുഷ്ടിക്കാനും മതവിശ്വാസം പ്രഘോഷിക്കാനും ഏതൊരു പൗരനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പൊതു നന്മക്കും, ധാർമികതക്കും ആരോഗ്യത്തിനും അത് ഹാനികരമാകരുത് എന്നു മാത്രം. നിയമത്തിലൂടെയോ, പൊതു ഉത്തരവുകളിലൂടെയോ ആരാധനാ സ്വാതന്ത്ര്യം നിഷേധക്കാനോ, പരിമിതപ്പെടുത്താനോ ഭരണഘടന അനുവദിക്കുന്നില്ല.
ഏതൊരു മൗലിക അവകാശത്തിന്റെയും മേൽ അത്യാവശ്യ ഘട്ടങ്ങളിൽ താല്കാലിക നിയന്ത്രണങ്ങൾ അനുവദനീയമാണെന്ന് ഉന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ബാറുകളും മദ്യഷാപ്പുകളും ബസ് സർവീസ് അനുവദിക്കപ്പെട്ടെങ്കിലും ആരാധനാലയങ്ങൾ തുറക്കരുത് എന്നു പറയുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയും വിവേചനാപരമായ നിലപാടുമാണ്. 
ഭരണം കയ്യാളുന്നവരുടെ വിശ്വാസമോ അവിശ്വാസമോ അല്ല, പൗരന്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രസക്തമായിട്ടുള്ളത്. 
ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന് സർക്കാരിന് പോലീസ് സേനയെ ആവശ്യമെകിൽ വ്യന്യസിപ്പിക്കാവുന്നതാണ്
കേരള കത്തേലിക്കാ സഭ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഈശ്വര വിശ്വാസികളും കെ.സി.ബി.സി യുടെ നിലപാടിനെ പിന്തുണക്കുകയും സർ ക്കാരിൽ സമ്മർദ്ദം ചെലുത്തുകയും വേണമെന്ന് 
അഡ്വ. തോമസ് ജോസഫ് റ്റി അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *