April 18, 2024

ദുബൈ കെ.എം.സി.സി ഉപകരണങ്ങള്‍ കൈമാറി

0
Img 20210617 Wa0182.jpg
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ്ഗാര്‍ഡിന് സഹായകമായി ദുബൈ കെ.എം.സി.സി ഉപകരണങ്ങള്‍ കൈമാറി
 കല്‍പ്പറ്റ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീമിന് ദുബായ് കെ.എം.സി.സി കോവിഡ് പ്രതിരോധപ്രവര്‍ത്തന ഉപകരണങ്ങള്‍ കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ സ്‌പ്രേയര്‍ ,ഫോഗ് മെഷീന്‍, സാനിറ്റൈസര്‍ സ്‌പ്രേയര്‍ (ബാറ്ററി) തുടങ്ങിയ ഉപകരണങ്ങളാണ് ജില്ലയിലെ വൈറ്റ് ഗാര്‍ഡ്  യൂണിറ്റുകള്‍ക്ക് കൈമാറിയിട്ടുള്ളത്. വയനാട് ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.എ കരീം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈറ്റ് ഗാര്‍ഡ്  യൂണിറ്റായ മൂപ്പൈനാട് പഞ്ചായത്തിന് ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് വിതരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം
നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി,  മുസ്ലിംലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി.ഹംസ, മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, യൂത്ത്‌ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി മുസ്തഫ,  സെക്രട്ടറി സി.എച്ച് ഫസല്‍,  എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജല്‍, സി.കെമുസ്തഫ, വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരിസ് ബനാന, കല്‍പ്പറ്റ നിയോജകമണ്ഡലം കോഡിനേറ്റര്‍ ഗഫൂര്‍ പടിഞ്ഞാറത്തറ, മാനന്തവാടി നിയോജകമണ്ഡലം കോഡിനേറ്റര്‍ മുസ്തഫ പാണ്ടിക്കാട്, അസീസ് അമ്പലേരി, അലവി വടക്കേതില്‍, സലീം സി.കെ, വൈറ്റ്ഗാര്‍ഡ് കല്‍പ്പറ്റ നിയോജകമണ്ഡലം ക്യാപ്റ്റന്‍ ജൈഷല്‍ എ.കെ,സലാം മുണ്ടേരി, നൗഫല്‍ കക്കയത്ത്, ഗദ്ദാഫി റിപ്പണ്‍, ജാഫര്‍ ചോലക്കല്‍, ഷുക്കൂറലി തലക്കല്‍, മോയി മുണ്ടോളി  തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *