March 19, 2024

കിടപ്പു രോഗികൾക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്

0
Img 20210618 Wa0014.jpg
കിടപ്പു രോഗികൾക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്

വൈത്തിരി: കിടപ്പു രോഗികൾക്കും കോവിഡ് രോഗം ബാധിച്ചു പ്രതിസന്ധിയിലായവർക്കും കാനറാ ബാങ്ക് വൈത്തിരി ശാഖയുടെ സഹായത്തോടെ വൈത്തിരി പഞ്ചായത്ത് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. 75 പേർക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്‌ഘാടനം ചെയ്തു . കാനറാ ബാങ്ക് മാനേജർ അതുൽ പി വിനോദ് അധ്യക്ഷത വഹിച്ചു. ജോസ് അഗസ്റ്റിൻ, സക്കറിയ ജോൺ, പഞ്ചായത്ത് അംഗങ്ങളായ കെ എ ജോഷി, ഗോപി, ഓ. ജിനീഷ എന്നിവർ സംസാരിച്ചു. എൻ ഒ ദേവസ്സി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി കെ ഇന്ദിര നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *