April 24, 2026

കേരള ഫാർമേഴ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

0
IMG-20210618-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഫാർമേഴ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

മാനന്തവാടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കൃഷിക്കാരുടെ കൂട്ടായ്മയായ കേരള ഫാർമേഴ്സ് അസോസിയേഷന്റെ രണ്ടാം വാർഷികം വെെവിധ്യ മാർന്ന
പരിപാടികളോടെ ആഘോഷിച്ചു. ചെയർമാൻ സുനിൽ ജോസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ച് വെള്ളമുണ്ട എട്ടേനാലിൽ
പോൾ തലച്ചിറയുടെ ഭവനത്തിൽ കൊടി ഉയർത്തി. കോവിഡ് സാഹചര്യത്തിൽ ഒാൺലൈനായി
നടന്ന ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ വിനയൻ നിർവഹിച്ചു. രാഹുൽ ഗാന്ധി
എംപി, എംഎൽഎമാരായ ഒ.ആർ. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, മുൻമന്ത്രി പി. കെ. ജയലക്ഷ്മി, സിനിമാതാരങ്ങളായ സലിംകുമാർ, ഇന്ദ്രൻസ്, പൊന്നമ്മ ബാബു, ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത്
പ്രസിഡൻറ് എച്ച്.ബി. പ്രദീപ്, വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ മമ്മൂട്ടി വെള്ളമുണ്ട, കൃഷി ഓഫിസർമാരായ വി. സായൂജ്, അൻസാ അഗസ്റ്റിൻ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു.
വിവിധ ദിവസങ്ങളിലായി ഗ്രൂപ്പ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും
കലാപരിപാടികൾ നടന്നു. കാർഷിക സെമിനാർ, തേനീച്ചകൃഷി പരിശീലന ക്ലാസ്, കർഷകരുടെ അനുഭവങ്ങൾ
പങ്കുവെക്കൽ എന്നിവ നടന്നു. ചെയർമാൻ സുനിൽ ജോസ്, മുതിർന്ന അംഗം പൗലോസ്
മോളത്ത്, രക്തദാനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കെ.എം. ഷിനോജ് എന്നിവരെ
പൊന്നാടയണിയിച്ച് ആദരിച്ചു. ഭാരവാഹികളായ മാത്യു പനവല്ലി, സഖറിയ കൊടുങ്ങല്ലൂർ, ഇന്ദിര വിൻസെന്റ്, ജൂബി നിസാർ, പോൾ തലച്ചിറ, ഷാജി കേദാരം, കുര്യൻ മൊതക്കര, വർഗീസ കല്ലംമാരി, രാജൻ പനവല്ലി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *